പൊവ്വൽ സൗഹൃദ വേദി കൂട്ടായ്മ രൂപീകരിച്ചു

പൊവ്വൽ :ഒരുപാട് ക്ലബ്ബുകളും അതിലേറെ കൂട്ടായ്മകളും ഉള്ള നാടാണ് പൊവ്വൽ.
ജാതി മത രാഷ്ട്രീയ സംഘടനാ വ്യത്യാസമില്ലാതെ പൊവ്വൽ നാട്ടിലെ എല്ലാവരെയും ഉൾകൊള്ളിച്ച് ഒരു പൊതു പ്ലാറ്റ് ഫോം എന്നത് എന്നും അസാധ്യമായി തന്നെ നിലനിന്ന് പോരുന്നു…
രാഷ്ട്രീയമായും വ്യക്തിപരമായും ചെറിയ ചെറിയ ഭിന്നതകളുടെ പേരിൽ അന്യോന്യം പലരും മാറിനിൽക്കുകയും നാടിന് ആവശ്യമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിലങ്ങുതടിയായി അതൊക്കെ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്.
അത്രയേറെ യുവാക്കളും അതിലേറെ പൊതുപ്രവർത്തകരുമുള്ള, സംഘടിത സ്വഭാവമുള്ള ഒരു നാട്ടിൽ എല്ലാം മറന്ന് നാട്ടുകാരായവർ ഒത്തുചേർന്നു നന്മയാർന്ന പല പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ ഒരു ‘സൗഹൃദ കൂട്ടായ്മ’ അനിവാര്യമാണ് എന്ന സദുദ്ദേശ്യമാണ് നാട്ടുകാരായ ചിലർക്കിടയിൽ ‘സൗഹൃദവേദി പൊവ്വൽ’ എന്ന കൂട്ടായ്മ രൂപീകരിക്കാൻ പ്രേരിപ്പിച്ചത്.
മഹത്തായ ഒരു ലക്ഷ്യത്തിലേക്കുള്ള ആദ്യ പ്രയാണമാണ് സൗഹൃദവേദി പൊവ്വൽ എന്ന പേരിൽ തുടക്കംകുറിക്കുന്നത് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
നാട്ടിലെ അശരണിതരും നിരാലംബരുമായ പാവങ്ങളെയും,കഷ്ടത അനിഭവിക്കുന്ന നിത്യ രോഗികളെയും സാധ്യമായ രീതിയിലൊക്കെ സഹായിക്കുകയും നാട്ടുകാരായവരുടെ മഹനീയ സാന്നിദ്ധ്യം അവിടെയെല്ലാം ഉണ്ടാക്കി എടുക്കുകയും, നാട്ടിൽ നന്മയും സാഹോദര്യവും പരസ്പരം നിലനിർത്തുക എന്നതും തന്നെയാണ് പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യം.
നാട്ടുകാരായ യുവാക്കളെ സംഘടിപ്പിച്ച് ഏതു സമയത്തും സന്നദ്ധരായി നിൽക്കുന്ന രക്തദാന സേനയും ഇതോടൊപ്പം രൂപീകരിക്കാൻ മുൻകൈയെടുക്കുന്നുണ്ട്. പൊവ്വൽ ടൗണിലുള്ള സൗഹൃദ വേദി താൽക്കാലിക ഓഫീസിൽ വെച്ച്, കൂട്ടായ്മയുടെ ആദ്യത്തെ യോഗം വിപുലമായ രീതിയിൽ ഒത്തുചേർന്നു .
യോഗത്തിൽ ഒരുപാട് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, പതിനൊന്നോളം പേർ വരുന്ന പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഭാരവാഹികൾ ഇപ്രകാരമാണ്👇
എ ബി ഹാരിസ്, (പ്രസിഡന്റ്)
,ജാസർ പൊവ്വൽ(ജനറൽ സെക്രട്ടറി)
,ഹമീദ് അൽ അമീൻ: (ട്രഷറർ)
,അഷ്റഫ് പി എ:
,കാദർ ത്രീസ്റ്റാർ(വൈസ് പ്രസിഡന്റുമാർ),
നൗഷാദ് നെല്ലിക്കാട്,
നാസർ പൊവ്വൽ (ജോയിന്റ് സെക്രട്ടറിമാർ),
ഷാഫി(ഗൾഫ് പ്രധിനിധി)
ഇമ്രാൻ പൊവ്വൽ, സാജി നെല്ലിക്കാട്, ഹമീദ്(എക്സിക്യുട്ടിവ് അംഗങ്ങൾ)
യോഗത്തിൽ നാട്ടിലെ കഷ്ടത അനുഭവിക്കുന്ന മൂന്നോളം കുടുംബങ്ങൾക്, അവശ്യ സാധന കിറ്റും, ഗ്യാസ് അടുപ്പ് എന്നിവ നൽകി.

