സൗദിയിൽ 170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ 170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,65,099ഉം രോഗമുക്തരുടെ എണ്ണം 3,56,848ഉം ആയി. ആകെ മരണസംഖ്യ 6329 ആയി ഉയര്‍ന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1922 പേരില്‍ 317 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

