രാമക്ഷേത്ര നിർമ്മാണത്തിന് 1.11 ലക്ഷം സംഭാവന നൽകി ദിഗ് വിജയ് സിംഗ്

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ് സിംഗ് 1,11,111 രൂപ സംഭാവന നല്കി. ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് അദ്ദേഹം ചെക്ക് നല്‍കിയത് .ഒപ്പം രാമക്ഷേത്ര ധനസമാഹരണ സംഘത്തിനു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തും ദിഗ് വിജയ് സിംഗ് അയച്ചു.ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബോളിവുഡ് താരം അക്ഷയ് കുമാര്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കി കഴിഞ്ഞു.

