KSDLIVENEWS

Real news for everyone

നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാകാൻ ദുബൈ ഉദുമ മണ്ഡലം കെ എം സി സി

SHARE THIS ON

ദുബൈ: വരാനിരിക്കുന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ നിയമസഭാ സീറ്റ് പിടിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് പൂർണ്ണ പിന്തുണ യും സഹായവും ഉറപ്പ് വരുത്താൻ ദുബൈ ഉദുമ മണ്ഡലം കെ എം സി സി കൺവെൻഷൻ യോഗം തീരുമാനിച്ചു.
പ്രവാസികളോട് പിണറായി സർക്കാർ നടത്തിയ കടുത്ത അവഗണനക്ക് ചുട്ട മറുപടി നൽകാൻ കാത്തിരിക്കുകയാണന്ന് യോഗം നീരീക്ഷിച്ചു
ദേരയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ നാലാംവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ഹംസ തൊട്ടി ഉൽഘാടനം ചെയ്തു.
വെൽഫയർസ്കിം പ്രചരണത്തിൽ ശക്തമായ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത മണ്ഡലം കമ്മിറ്റിയെയും പഞ്ചായത്ത് കമ്മിറ്റികളെയും ഹംസ തൊട്ടി അഭിനന്ദിച്ചു.
ജില്ലാ ട്രഷറർ ഹനീഫ ടീ ആർ, ജില്ലാ സെക്രട്ടറി കെ.പി അബ്ബാസ് കളനാട്, മണ്ഡലം ട്രഷറർ, ബഷീർ സി എ പള്ളിക്കര, മണ്ഡലം ഭാരവാഹികളായ പി.എം മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക
പഞ്ചായത്ത് ഭാരവാഹികളായ ഫറാസ് സിഎ, ബഷീർ പെരുമ്പള, ഷഹനവാസ് കോട്ടക്കുന്ന്, അബ്ദുല്ല മുല്ലച്ചേരി, ജംഷിദ് കോട്ടിക്കുളം, ഹസീബ് ഖാൻ, ബഷീർ പള്ളിപ്പുഴ, സിദ്ദിഖ് പല്ലംകോട്, ജമാൽ ദേലംപാടി, അജ്മൽ മൂലടുക്കം എന്നിവർ പ്രസംഗിച്ചു.

ആക്ടിംഗ് സെക്രട്ടറി സിദ്ധീഖ് അടൂർ സ്വാഗതവും സെക്രട്ടറി ജമാൽ മുണ്ടക്കൈ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!