ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പർച്ചേസ് കമ്മിറ്റി ചെയർമാനായി തെരെഞ്ഞെടുത്ത അലി പ്ലാസയെ അഭിനന്ദിച്ചു.

ആലംപാടി: കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു, ഉപ സമിതിയായ പർച്ചേസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട അറ്റ്ലസ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വൈസ് പ്രേസിടെണ്ട് അലി പ്ലാസയെ അറ്റ്ലസ് ജി.സി.സി കമ്മിറ്റി അഭിനന്ദിച്ചു, ജില്ലയിലെ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടു വർഷങ്ങളോളമായി സേവന നിരതനായ അലി പ്ലാസക്കുള്ള അർഹതക്കുള്ള അംഗീകാരമാണ് നിയമനമെന്നു യോഗം അഭിപ്രായപ്പെട്ടു.
കലാകായിക രാഷ്ട്രീയ രംഗങ്ങളിൽ നിസ്വാർത്ഥ സേവനം കാഴ്ച വെക്കുന്ന അലിയുടെ സാനിദ്ധ്യം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് മുതൽ കൂട്ടായിരിക്കുമെന്ന് യോഗം വിലയിരുത്തി.
ജി.സി.സി പ്രേസിടെണ്ട് ഇർഫാൻ ഉമ്മർ ആലംപാടിയുടെ അധ്യക്ഷതയിൽ റഫീഖ് കറാമ ഉത്ഘാടനം ചെയ്തു. അല്ലു ഖത്തർ,അൽത്താഫ് നാൽത്തട്ക്ക,ഹസൈനാർ,ശുകൂർ,മുസ്തഫ,തൗഫീഖ്,നൗഷാദ് പോലീസ്,ഇച്ചു കറാമ,സിദ്ദീഖ് ഇൻഡിക്,അദ്ദുകുവൈറ്റ്,മൻസൂർ,സിദ്ദീഖ്,സകരിയ സൗദി,അഷ്‌റഫ് പോലീസ്,ഷറഫാത്, യു കെ എർമാളം, സലാം കുർസ് സംസാരിച്ചു. റഫീഖ് എർമാളം സ്വാഗതവും സഫ്‌വാൻ നാൽത്തട്ക്ക നന്ദിയും പറഞ്ഞു.

