KSDLIVENEWS

Real news for everyone

മണൽലോറിയെ പിന്തുടർന്ന പോലീസ് വാഹനം വൈദ്യുതത്തൂണിലിടിച്ചു തകർന്നു.

SHARE THIS ON

പടന്ന: രാത്രികാല പരിശോധനക്കിടെ മണല്‍ലോറിയെ പിന്തുടര്‍ന്ന പൊലീസ് വാഹനം വൈദ്യുതിതൂണിലിടിച്ചു. പടന്ന സഹകരണ ബാങ്കിനു സമീപം തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് അപകടം. മൂസഹാജിമുക്ക് ഭാഗത്തുനിന്ന് വന്ന പൊലീസ് വാഹനം നിയന്ത്രണംവിട്ട് വൈദ്യുതിതൂണിലിടിക്കുകയായിരുന്നു. ഇരുമ്ബുതൂണ്‍ തകര്‍ത്ത് മുന്നോട്ടുനീങ്ങിയ വാഹനം തൊട്ടടുത്ത കടവരാന്തയിലേക്കു പാഞ്ഞുകയറി. ആര്‍ക്കും പരിക്കില്ല. സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പ് അധികൃതര്‍ ഉടന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. തൂണ്‍ മാറ്റിസ്ഥാപിച്ച്‌ തിങ്കളാഴ്ച വൈകീട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!