KSDLIVENEWS

Real news for everyone

സൂറത്തിൽ ഫുട്പാത്തിൽ ഉറങ്ങിയ അതിഥി തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 മരണം

SHARE THIS ON

ഗുജറാത്ത്: ഗുജറാത്തിലെ സൂറത്തില്‍ വഴിയരികില്‍ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. സംഭവസ്ഥലത്ത് വച്ച്‌ തന്നെ 12 പേര്‍ മരിച്ചു. 3 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സൂറത്തിലെ കിം മാണ്ഡ്‍വി ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബന്‍സ്‍വാര സ്വദേശികളാണ്.

കരിമ്ബ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക്ക് ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി വണ്ടി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥിത്തൊഴിലാളികള്‍ക്ക് മുകളിലേക്കാണ് വണ്ടി പാഞ്ഞുകയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!