KSDLIVENEWS

Real news for everyone

പിടിവിടാതെ…..
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 9.59 കോടി; 20,48,328 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി അന്‍പത്തൊന്‍പത് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 20,48,328 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എണ്‍പത്തഞ്ച് ലക്ഷം പിന്നിട്ടു.

അമേരിക്ക,ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.30 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,08,503 പേര്‍ മരിച്ചു. ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.ഇന്ത്യയില്‍ 1,05,82,647 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,97,818 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,02,27,852 ആയി ഉയര്‍ന്നു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.52 ലക്ഷമായി.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2.10 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിനാല് ലക്ഷം പിന്നിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!