രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,07,90,183 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,04,80,455 ആയി;
24 മണിക്കൂറിനിടെ 12,899 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 107 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,07,90,183 ആയി. നിലവില്‍ 1,55,025 പേരാണ് കോവിഡ് ബാധിതരായി ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ മാത്രം 17,824 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,04,80,455 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 1,54,703 ആയി. രാജ്യത്ത് ഇതുവരെ 44,49,552 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

