KSDLIVENEWS

Real news for everyone

ഒമാനില്‍ 185 പേര്‍ക്ക് കൂടി കോവിഡ്; 97 പേർക്ക് മുക്തി

SHARE THIS ON

പേരും രോഗമുക്തരായിട്ടുണ്ട്.

മസ്‌കത്ത്: ഒമാനില്‍ 185 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൂടി രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,35,041 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,27,266 പേരും രോഗമുക്തരായിട്ടുണ്ട്. 1532 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94.2 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 96 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 29 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!