KSDLIVENEWS

Real news for everyone

അതിർത്തിയിൽ ചൈനയെ പ്രതിരോധിക്കുന്ന സൈനികര്‍ക്കായി ഒന്നും ബജറ്റിലില്ല – രാഹുല്‍

SHARE THIS ON

ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് അതിക്രമം നേരിടുന്ന ഇന്ത്യൻ സൈനികരുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ബജറ്റിൽ ഒന്നുംതന്നെയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുപ്പക്കാരായ വൻകിടക്കാർക്കായുള്ള ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്നും രാഹുൽ വിമർശിച്ചു.

കേന്ദ്ര ബജറ്റിൽ ഇന്ത്യൻ സൈനികർ വഞ്ചിക്കപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മോദിയുടെ ചങ്ങാതി കേന്ദ്രീകൃത ബജറ്റിൽ അതിർത്തിൽ ചൈനീസ് അതിക്രമം നേരിടുന്ന ജവാൻമാർക്ക് സഹായമേകുന്ന ഒന്നും തന്നെയില്ല. ഇന്ത്യയിലെ ജവാൻമാർ വഞ്ചിക്കപ്പെട്ടു’ – രാഹുൽ ട്വീറ്ററിൽ കുറിച്ചു.

നിലനിൽപ്പിന് കഷ്ടപ്പെടുന്ന സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ബജറ്റിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പയോ ജിഎസ്ടി ആശ്വാസമോ ഇല്ലെന്നും കേന്ദ്രസർക്കാർ ചെറുകിട തൊഴിൽ മേഖലയെ വഞ്ചിച്ചതായും കഴിഞ്ഞ ദിവസം രാഹുൽ വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!