KSDLIVENEWS

Real news for everyone

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : പ്രതികൾ സിബിഐ കസ്റ്റഡിയിൽ

SHARE THIS ON

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയില്‍. മുഖ്യപ്രതി റോയി ഡാനിയേലും,ഭാര്യയും മൂന്ന് മക്കളെയുമാണ് കൊച്ചിയിലെ സിബിഐ കോടതി കസ്റ്റഡിയില്‍ വിട്ടത്.

സെപ്റ്റംബര്‍ 22ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്. കേസില്‍ നടപടികള്‍ക്ക് തുടക്കമാകുന്നത് നാല്മാസങ്ങള്‍ക്ക് ശേഷമാണ്.ക്രൈം ബ്രാഞ്ച് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്നു അഞ്ച് പ്രതികളും. മുഖ്യപ്രതി റോയി ഡാനിയല്‍ കൊട്ടാരക്കര ജയിലിലും, സ്ത്രീകളായ പ്രതികള്‍ അട്ടക്കുളങ്ങര ജയിലിലും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!