KSDLIVENEWS

Real news for everyone

മലപുറത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു

SHARE THIS ON

കാളികാവ് (മലപ്പുറം): കാളികാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് മരിച്ചു. പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ സംഭവത്തിൽ സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫിയാണ് (40) മരിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സ്രാമ്പിക്കല്ലിൽ നിന്ന് കാളികാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കാളികാവ് സി.ഐ പി. ജ്യോതീന്ദ്ര കുമാറിെൻറയും നേതൃത്വത്തിൽ 45 മിനിറ്റോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്തത്. തിരുവാലി ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!