KSDLIVENEWS

Real news for everyone

ജില്ലയിൽ പുതുതായി നിർമ്മിച്ച എട്ട് പൊതുവിദ്യാലയ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു;

SHARE THIS ON

കാസർഗോഡ് : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ച സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായി.

ധനമന്ത്രി ഡോ. തോമസ് ഐസക്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, കൈറ്റ് സി.ഇ.ഒ. അനവർ സാദത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബു എന്നിവർ സംസാരിച്ചു.

തളങ്കര ഗവ. മുസ്‌ലിം വി.എച്ച്.എസ്.എസ്. കെട്ടിടം ശിലാഫലകം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അനാച്ഛാദനം ചെയ്തു. കാസർകോട് നഗരസഭ അധ്യക്ഷൻ വി.എം. മുനീർ, ഉപാധ്യക്ഷ ശംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷ കെ. രജനി, കൗൺസിലർ എം. സക്കറിയ, പി.ടി.എ. പ്രസിഡന്റ് റാഷിദ് പൂരണം, മദർ പി.ടി.എ. പ്രസിഡന്റ് സുരയ്യ മൊയ്തീൻ, പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി, പ്രഥമാധ്യാപിക സി.കെ. സ്വർണകുമാരി, യഹിയ തളങ്കര എന്നിവർ സംസാരിച്ചു.

ചെമ്മനാട് : ചെമ്മനാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ കെട്ടിടത്തിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അനാച്ഛാദനം ചെയ്തു.null

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത കൃഷ്ണൻ, അഡ്വ. എസ്.എൻ. സരിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ, പി.ടി.എ. പ്രസിഡന്റ് ചന്ദ്രശേഖരൻ കുളങ്ങര, കെ. കൃഷ്ണൻ, രവികുമാർ, പ്രിൻസിപ്പൽ ജി.കെ ബീന, നന്ദികേശൻ എന്നിവർ സംസാരിച്ചു.

കുമ്പള: മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കെട്ടിടത്തിന്റെ ശിലാഫലകം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് അനാച്ഛാദനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മാഹിൻ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്‌റഫലി, കുമ്പള ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷരായ കൊഗ്ഗു, പ്രേമാവതി, അംഗങ്ങളായ നിയാസ് മൊഗ്രാൽ, പി.ടി.എ. പ്രസിഡന്റ് ഹാദി തങ്ങൾ, ടി.എം. രാജേഷ്, പ്രഥമാധ്യാപകൻ എ. മനോജ്, എഴുത്തുകാരൻ ചന്ദ്രപ്രകാശ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!