ബാവിക്കര തടയണ യാഥാർഥ്യമാക്കുന്നതിന് ഇടപെടലുകൾ നടത്തി -എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.

കാസർകോട് മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന ബാവിക്കര തടയണ യഥാർഥ്യമാക്കുന്നതിന് നിയമസഭയിൽ ഉൾപ്പെടെ കൃത്യമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞു.
പദ്ധതിപ്രദേശം മണ്ഡലത്തിൽ ഉൾപ്പെടുന്നില്ലെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കൾ കാസർകോട് നഗരസഭ ഉൾപ്പെടെയുള്ള പ്രദേശത്തുള്ളവരാണ്.വർഷങ്ങളായി വേനൽക്കാലത്ത് ഉപ്പുവെള്ളം കുടിക്കാൻ വിധിക്കപ്പെട്ട ജനങ്ങൾക്ക് പദ്ധതി നടപ്പാകുന്നതോടെ ശുദ്ധജലം കുടിക്കാൻ സാധിക്കും.വിദ്യാഭ്യാസമേഖലയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ കൂടുതലായി നടപ്പാക്കിയത്.nullബദിയഡുക്കയിൽ നിർമിക്കുന്ന കാസർകോട് മെഡിക്കൽ കോളേജിന് 190 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്ക് സാമ്പത്തികാനുമതി നേടി.തളങ്കര മുസ്‌ലിം ഗവ. ഹൈസ്കൂൾ കിഫ്ബി വഴി അനുവദിച്ച അഞ്ച് കോടി രൂപ െചലവഴിച്ച് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തി.കാസർകോട് ഗവ. കോളേജിൽ പുതിയ കോഴ്‌സുകൾ അനുവദിക്കാൻ ഇടപെടലുകൾ നടത്തി. ആസ്തിവികസനഫണ്ടിൽനിന്ന് തുക വകയിരുത്തി അടിസ്ഥാനസൗകര്യവികസനം, കെട്ടിടങ്ങൾ എന്നിവ നിർമിച്ചുനൽകി. ബദിയഡുക്ക-കിന്നിംഗാർ-ഏത്തടുക്ക റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിചെർക്കള-കല്ലടുക്ക റോഡ് നിർമാണം അവസാനഘട്ടത്തിൽനിരവധി ചെറുറോഡുകൾ പുതുതായി നിർമിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി ഫണ്ടനുവദിച്ചിട്ടുണ്ട്. വർഷങ്ങളായി അവഗണിക്കപ്പെടുന്ന ഒരു മണ്ഡലമാണ് കാസർകോട്. തുടർച്ചയായി മുസ്‌ലിം ലീഗ് വിജയിക്കുന്ന മണ്ഡലം ആയതുകൊണ്ട് അഞ്ചുവർഷക്കാലം എം.എൽ.എ. പദവി അലങ്കാരമായിക്കൊണ്ട് നടക്കാൻ വേണ്ടിമാത്രമാണ് ഇവിടെനിന്നുള്ളവരുടെ വിധി.കുടിവെള്ളപ്രശ്നം ഇതുവരെ പരിഹരിക്കാൻ എം.എൽ.എ.യ്ക്ക് സാധിച്ചിട്ടില്ല.വേനലായൽ ഉപ്പുവെള്ളം കുടിക്കാനാണ് മണ്ഡലത്തിലെ ജനങ്ങളുടെ വിധി. പരിഹാരമാവുന്ന ബാവിക്കര അണക്കെട്ട് ഇതുവരെ ശരിയായില്ല.ഉക്കിനടുകയിലെ മെഡിക്കൽ കോളേജ് ഇതുവരെ പ്രവർത്തന സജ്ജമാകാൻ കഴിയാത്തത് ആരോഗ്യമേഖലയിലെ അവഗണനയ്ക്ക് ഉദാഹരണമാണ്.രോഗികൾ ശ്വാസംമുട്ടി നിൽക്കുന്ന കാസർകോട് ജനറൽ ആസ്പത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും പരാജയമാണ്. ചെർക്കള-കല്ലടുക്ക റോഡിലെ യാത്രാദുരിതത്തെത്തുടർന്ന് സ്വന്തം പാർട്ടിക്കാർക്കുതന്നെ സംഘടനയുടെ പേരുമാറ്റി സമരംചെയ്യേണ്ട സ്ഥിതിയാണ്.നഗരത്തിലെ മാലിന്യസംസ്കരണം, കായികമേഖല, തീരദേശം എന്നീ മേഖലകളോട് പുറംതിരിഞ്ഞുനിൽക്കുന്ന എം.എൽ.എ. പരാജയങ്ങളുടെ അഞ്ചുവർഷങ്ങളാണ് പൂർത്തിയാക്കുന്നത്. മണ്ഡലം: കാസർകോട് -ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ കാസർകോട് നിയമസഭാ മണ്ഡലത്തിൽനിന്ന് ജനപ്രതിനിധിയുണ്ട്. കോൺഗ്രസിലെ കുഞ്ഞികൃഷ്ണൻ നായർ ചേരിപ്പാടിയാണ് ആദ്യ വിജയി. കാസർകോട് നഗരസഭയും ബദിയഡുക്ക, ബെള്ളൂർ, ചെങ്കള, കാറഡുക്ക, കുംബഡാജെ, മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം

