കോവിഡ് പടർന്നു; സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണം: 50% പേര് മാത്രം വന്നാല്‍ മതി

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ നിയന്ത്രണം. ധനവകുപ്പില്‍ 50% പേര് മാത്രം വന്നാല്‍ മതിയെന്ന് ഉത്തരവ്. നിയന്ത്രണം ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്. മറ്റുള്ളവര്‍ക്ക് ‘വര്‍ക് ഫ്ര ഹോം’ നൽകി. ധനവകുപ്പിനു പിന്നാലെയായിരുന്നു പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടർന്നത്. കന്റീന്‍ തിരഞ്ഞെടുപ്പ് കാരണമായെന്നാണ് ആക്ഷേപമുണ്ട്.

