ദീപ് സിദ്ദു ഉടൻ പിടിയിലാകും ; 40 കർഷകനേതാക്കൾക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചെന്നും പോലീസ്

ദില്ലി: 40 കര്‍ഷക നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്ന് ദില്ലി പൊലീസ്. ക്രൈം ബ്രാഞ്ചാണ് നോട്ടീസ് നല്‍കിയത്. ദീപ് സിദ്ദു, ലക്കാന്‍ സാധന എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സുഖ്ദേവ് സിങ്ങ് ചെങ്കോട്ട അക്രമത്തിന്റെ സൂത്രധാരന്മാരില് ഒരാളാണെന്ന് പൊലീസ് പറഞ്ഞു. 65 കാരനായ സുഖ്ദേവ് സിങ്ങിനെ ചണ്ഡിഗഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 127 ആയി.ദീപ് സിദ്ദു, ലക്കാന്‍ സാധന എന്നിവര്‍ നീരീക്ഷണ വലയത്തിലാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു.അതേസമയം, ഭാവി സമരപരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന് ചേര്‍ന്നേക്കും. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ കര്‍ഷകരുടെ മഹാ പഞ്ചായത്ത് ചേരുകയാണ്. സിംഘു ഉള്‍പ്പെടെ സമരം നടക്കുന്ന ദില്ലി അതിര്‍ത്തികളില്‍ കനത്ത സുരക്ഷ തുടരുകയാണ്.
കര്‍ഷക സമരം എന്തിനു വേണ്ടിയെന്ന് വിശദീകരിക്കാന്‍ ആര്‍ക്കും ആയില്ല; വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി…
Post your Comment

