KSDLIVENEWS

Real news for everyone

യുഎഇയില്‍ 2798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒന്‍പത് മരണം..

SHARE THIS ON

അബുദാബി: യുഎഇയില്‍ 2798 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3933 പേര്‍ മരണപ്പെട്ടപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1,48,587 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,29,293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,09,692 പേരാണ് ഇതിനോടകം രോഗമുക്തരായത്. 930 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു. നിലവില്‍ 18,671 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.7 കോടി കൊവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!