KSDLIVENEWS

Real news for everyone

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

SHARE THIS ON

നെല്ലിക്കട്ട: വികസന ജനകീയ സമര സമിതി നെല്ലിക്കട്ടയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷർക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച് നെല്ലിക്കട്ടയിൽ പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സമര പന്തലിൽ അവസാനിച്ചു. പൊതു സമ്മേളനം മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഗിരി അധ്യക്ഷത വഹിച്ചു, കുഞ്ഞി കൃഷ്ണൻ LIC, എൻ.എ അബ്ദുൾ കാദർ, ബി.കെ ബഷീർ പൈക്ക, ലത്തീഫ് പള്ളത്തടുക്ക, മഹമൂദ് തൈവളപ്പ്, ഫാറൂഖ് & ഫാറൂഖ് , ഫൈസൽ നെല്ലിക്കട്ട, തുടങ്ങിയവർ സംബന്ധിച്ചു. ഇബ്രാഹിം നെല്ലിക്കട്ട സ്വാഗതവും അനീഫ അൽ അമീൻ നന്ദിയും പറഞ്ഞു.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!