KSDLIVENEWS

Real news for everyone

48 ഗ്രാം ലഹരി മരുന്നുമായി 4 പേർ വീണ്ടും പിടിയിൽ

SHARE THIS ON

മുള്ളേരിയ ∙ 48 ഗ്രാം  ലഹരിമരുന്നുമായി 4 പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിയിൽ പി.ഫായിസ് (25), പടന്നക്കാട് എപി റോഡിലെ ടി.എം.ജുമൈർ (28), കല്ലുരാവി മുണ്ടത്തോട് പിഎം ഹൗസിൽ മുഹമ്മദ് അസ്കർ (23), കാ‍ഞ്ഞങ്ങാട് മീനാപ്പീസ് ഹദ്ദാദ് കടപ്പുറത്തെ ഇ.ഫയാസ് (30) എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബദിയടുക്കയിൽ നിന്നു 154 ഗ്രാം ലഹരിമരുന്നുമായി 3 പേരെ അറസ്റ്റ് ചെയ്തിരുന്നു.

കാസർകോട് ഡിവൈഎസ്പി പി.പി.സദാനന്ദനു ലഭിച്ച വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെയ്സൺ.കെ.ഏബ്രാഹാം, ആദൂർ സിഐ സി.കെ.വിശ്വംഭരൻ, എസ്ഐമാരായ കെ.നാരായണൻ നായർ, സി.കെ.ബാലകൃഷ്ണൻ എഎസ്ഐ അബൂബക്കർ കല്ലായി, കെ.മോഹനൻ, സിപിഒമാരായ ടി.ചന്ദ്രൻ, കെ.രാജൻ, ‍‍ഡ്രൈവർമാരായ കെ.നാരായണ, ജെ.സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!