KSDLIVENEWS

Real news for everyone

കർഷകർ സമരം കൂടുതൽ ശക്ത മാക്കാനൊരുങ്ങി കർഷക സംഘടനകൾ

SHARE THIS ON

കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള സ​മ​രം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ക​ര്‍​ഷ​ക​ര്‍. ഫെ​ബ്രു​വ​രി 18ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ന്‍ ത​ട​യു​മെ​ന്ന് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​ഖ്യാ​പി​ച്ചു.നാ​ല് മ​ണി​ക്കൂ​റാ​ണ് ട്രെ​യി​ന്‍ ത​ട​യു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മ​ര​മെ​ന്നും ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 12 മു​ത​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ടോ​ള്‍ പി​രി​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

അതേസമയം, കര്‍ഷകസമരം തെറ്റിദ്ധാരണ മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.സമരം ചെയ്യുന്ന കര്‍ഷകരോട് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികരം​ഗം വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഇത് നേരിടാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നിരന്തരം കര്‍ഷകരോട് ചര്‍ച്ച നടത്തുന്നു. കാര്‍ഷികനിയമങ്ങളില്‍ കുറവുണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണ്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞു പോയില്ല. നിയമം വന്ന ശേഷം താങ്ങുവില കൂടിയിട്ടേ ഉള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!