KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,08,71,294 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,05,73,372 ആയി;
24 മണിക്കൂറിനിടെ 12,923 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 108 മരണവും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11,764 പേർ രോഗമുക്തി നേടുകയും 108 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,08,71,294 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,05,73,372 പേർ രോഗമുക്തി നേടിയപ്പോൾ 1,55,360 പേർക്കാണ് ജീവൻ നഷ്ടമായത്. നിലവിൽ രാജ്യത്ത് 1,42,562 സജീവ കേസുകളാണുള്ളത്. ഇതിനോടകം 70,17,114 പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 10-ാം തിയതി വരെ 20,40,23,840 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ. ബുധനാഴ്ച 6,99,185 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ. കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!