KSDLIVENEWS

Real news for everyone

എസ്സ് വൈ എസ് കാസർഗോഡ്സോൺ യൂത്ത് കൗൺസിൽ വിദ്യാനഗറിൽ

SHARE THIS ON

കാസർഗോഡ്: ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ രണ്ടാം ഘട്ടമായ യൂത്ത് കൗൺസിലുകൾ കാസർകോട് സോണിൽ 45 യൂണിറ്റിലും നാലു സർക്കിളുകളിലും ഇതിനകം പൂർത്തിയായി
മൂന്നാം ഭാഗമായ സോൺ യൂത്ത് കൗൺസിൽ 2021 ഫെബ്രുവരി 12 വൈകുന്നേരം ആറുമണിക്ക് വിദ്യാനഗർ സഅദിയ്യ സെന്റർ നൂറുൽ ഉലമ സ്ക്വയറിൽ വെച്ച് നടക്കും നാലു സർക്കിളുകളിൽ തെരഞ്ഞെടുത്ത 85 കൗൺസിലർമാരാണ് യൂത്ത് കൗൺസിൽ പ്രതിനിധികൾ കേരള മുസ്ലിം ജമാഅത്ത് കാസർകോഡ് സോൺ വൈസ് പ്രസിഡന്റ് സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി പതാക ഉയർത്തും എസ് വൈ എസ് സോൺ പ്രസിഡന്റ് സയ്യിദ് അബ്ദുൽ കരീം അൽ ഹാദി തങ്ങളുടെ അധ്യക്ഷതയിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി ഉദ്ഘാടനം ചെയ്യും
ഐസിഎഫ് ബഹ്റൈൻ കമ്മിറ്റിയുടെ സഹകരണത്തോടെ ചെട്ടുംകുഴിയിലെ വിധവയായ സഹോദരിക്ക് നിർമിച്ചുനൽകുന്ന വീട് ദാറുൽ ഖൈറിന്റെ താക്കോൽദാനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി നിർവഹിക്കും എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് പാത്തൂർ മുഹമ്മദ് സഖാഫി ക്ലാസിന് നേതൃത്വം നൽകും
സോൺ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സഖാഫി പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി മുനീർ ഏർമാളം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും തുടർന്ന് റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ, സോൺ നേതാക്കൾ മറുപടി പറയും റിട്ടേണിംഗ് ഓഫീസർ കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പുളിക്കൂർ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും വിവിധ സംഘടനാ പ്രതിനിധികൾ ആയി അബ്ബാസ് സഖാഫി ചേരൂർ മുഹമ്മദ് ടിപ്പു നഗർ ഇത്തിഹാദ് മുഹമ്മദ് ഹാജി ഇല്യാസ് കൊറ്റുമ്പ ഷംസീർ സൈനി പുതിയ ഭാരവാഹികളെ ആശീർവദിച്ച് പ്രസംഗിക്കും

അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്
75 111 62 501
2021 ഫെബ്രുവരി 10

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!