KSDLIVENEWS

Real news for everyone

‘ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു’- മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി പറഞ്ഞ് എം വിജയരാജൻ

SHARE THIS ON

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെകെ ശൈലജ, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നന്ദി അറിയിച്ച്‌ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോവിഡ് മുക്തനായി വീട്ടില്‍ വിശ്രമിക്കുന്ന ജയരാജന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് നന്ദി പറയുന്നത്.

ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ്. നിരന്തരമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി പൂര്‍വ സ്ഥിതിയിലാക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ, ആരോഗ്യ വകുപ്പ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, സിപിഎം- എല്‍ഡിഎഫ് നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ജയരാജന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!