KSDLIVENEWS

Real news for everyone

ദുബൈയിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങിയ മൊഗ്രാൽ സ്വദേശി കുഴഞ്ഞു വീണുമരിച്ചു.

SHARE THIS ON

ദുബായ് :മൊഗ്രാൽ സ്വദേശി ദുബായിൽ കുഴഞ്ഞ് വീണ് മരിച്ചു.മൊഗ്രാൽ റഹ്മത്ത് നഗർ ദിൽഷാദ് മനസിലിൽ ദിൽഷാദ് (33) ആണ് കുഴഞ്ഞു വീണു മരിച്ചത്.ഫുട്ബോൾ കളി കഴിഞ്ഞ് വെളുപ്പിന് നയിഫിലുള്ള റൂമിലേക്ക്‌ മടങ്ങുമ്പോൾ റൂമിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ദുബായിൽ മൊബൈൽ കടയിൽ സെയിൽസ്മാനായി ജോലി ചെയിതു വരികയായിരുന്നു. മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ അംഗവും ഫുട്‌ബോൾ താരവുമായിരുന്നു. അവധിയിൽ നാട്ടിലെത്തി കഴിഞ്ഞ മാസമാണ് തിരിച്ചു ദുബായിൽ പോയത്.ഭാര്യ : അസ്മിന. പരേതനായ സാലിയാണ് (ലണ്ടൻ) പിതാവ്. ഉമ്മ :ആമിന. സഹോദരിമാർ: റസിയ, നസിയ, നൂർജ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!