KSDLIVENEWS

Real news for everyone

യു.ഡി.എഫില്‍ ഘടക കക്ഷിയാകും, ശശീന്ദ്രന്‍ എല്‍.ഡി.എഫില്‍ പാറപോലെ ഉറച്ചുനില്‍ക്കട്ടെ-കാപ്പന്‍

SHARE THIS ON

ന്യൂഡൽഹി: എൽ.ഡി.എഫ്. വിടുമെന്നും യു.ഡി.എഫിൽ ഘടക കക്ഷിയാകുമെന്നും മാണി സി. കാപ്പൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ പറഞ്ഞു

രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായിൽ എത്തുന്നതിനു മുൻപ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോടു പറഞ്ഞിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു.

എൽ.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കും എന്ന ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനിൽക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!