തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേർ മരിച്ചു. സാത്തൂരിലെ അച്ചൻഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാൾ എന്ന പടക്കനിർമാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
8 പേർ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 24 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

