KSDLIVENEWS

Real news for everyone

എൽ.ഡി.എഫ്. വികസന മുന്നേറ്റ യാത്രയ്ക്ക് ഉപ്പള ഒരുങ്ങി

SHARE THIS ON

ഉപ്പള: ‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ്‌.’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന വികസനമുന്നേറ്റ ജാഥകളിൽ വടക്കൻ മേഖലാജാഥ ശനിയാഴ്ച ഉപ്പളയിൽനിന്ന്‌ ആരംഭിക്കും. എൽ.ഡി.എഫ്. സംസ്ഥാന കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന ജാഥ വൈകിട്ട്‌ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ജാഥ ഉദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഉപ്പള ബസ്‌സ്റ്റാൻഡിന് മുൻവശം ദേശീയപാതയ്ക്കരികിലാണ് വേദി ഒരുക്കിയിരിക്കുന്നത്. 50 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് വേദിയിൽ ഒരുക്കുന്നത്.null

ജാഥയുടെ ഭാഗമായുള്ള പ്രചാരണ പ്രവർത്തനങ്ങൾ സംഘാടകസമിതിയുടെ ഭാഗമായി പൂർത്തിയാക്കി. ഉപ്പളയിലും പരിസരങ്ങളിലും കൊടിതോരണങ്ങളും കൂറ്റൻ പ്രചാരണ ബോർഡുകളും ഉയർന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ്. ഘടകകക്ഷികൾ, യുവജന സംഘടനകൾ വിവിധ പോഷകസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ചുമരെഴുത്തുകളും പ്രചാരണബോർഡുകളും തയ്യാറാക്കിയിരുന്നു.

ഉദ്ഘാടന പരിപാടിയിൽ 5000 ആളുകളെ പങ്കെടുപ്പിക്കാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടന പരിപാടിയായതിനാലും മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ജനപങ്കാളിത്തം ഉറപ്പുവരുത്താനാണ് ഒരുക്കത്തിലാണ് സംഘാടകസമിതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!