KSDLIVENEWS

Real news for everyone

ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്; അഞ്ച് മരണം, രണ്ടുപേര്‍ക്ക് പരിക്ക്

SHARE THIS ON

ചണ്ഡീഗഢ്: ഹരിയാണയിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്. അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. റോത്തക്കിലെ മെഹർ സിങ് അഖാഡയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.

അഖാഡയിലെ പരിശീലകർ തമ്മിൽ ശത്രുതയുണ്ടായിരുന്നെന്നും ഇതാണ് വെടിവെയ്പിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഒരു പരിശീലകനാണ് വെടിയുതിർത്തതെന്നും പോലീസ് പറഞ്ഞു. ഏഴുപേർക്കാണ് വെടിയേറ്റത്. ഇതിൽ അഞ്ചുപേർ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദീപ് മാലിക്, പൂജ, സാക്ഷി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഒരാളുടെ മൂന്നുവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!