KSDLIVENEWS

Real news for everyone

കടുത്ത മൂടൽമഞ്ഞ്; ഉത്തര്‍ പ്രദേശില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരുക്ക്

SHARE THIS ON

നോയിഡ: ഉത്തര്‍പ്രദേശ്​ യമുന എക്​സ്​പ്രസ്​വേയില്‍ ആ​റുവാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ അപകടം .12 പേര്‍ക്ക്​ പരുക്കേറ്റു ​. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമായത് .പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു.

പൊലീസ്​ സ്​ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന്​ നേതൃത്വം നല്‍കി. തുടര്‍ന്ന് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു.ട്രക്ക്​, കാര്‍,ബസ് തുടങ്ങിയവയാണ്​ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍. തകര്‍ന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!