KSDLIVENEWS

Real news for everyone

ഉത്തരാഖണ്ഡ് ദുരന്തം ; മരണനിരക്ക് 50 ആയി

SHARE THIS ON

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തില്‍ മരണനിരക്ക് 50 ആയി ഉയര്‍ന്നു. തപോവന്‍ തുരങ്കത്തില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇനിയും നിരവധി മൃതദേഹങ്ങള്‍ തുരങ്കത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.

30ലധികം മൃതദേഹങ്ങളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തില്‍ വെള്ളിയാഴ്ച നിര്‍മിച്ച ദ്വാരം ഒരടി കൂടി വികസിപ്പിച്ചിട്ടുണ്ട്. ഒരു ക്യാമറ അതിലേക്ക് ഇറങ്ങി മൃതദേഹങ്ങള്‍ കണ്ടെത്താണ് ഇപ്പോള്‍ ശ്രമം. തുരങ്കത്തിനുള്ളിലെ വെള്ളം ഒഴുക്കിക്കളയാന്‍ ഒരു പൈപ്പും അകത്തേക്ക് ഇട്ടിട്ടുണ്ട്.

ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം ഉണ്ടായത്.ഇതേതുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ധോളി നദിയില്‍ ജനനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

പ്രളയം നാശം വിതച്ച റെനി ഗ്രാമത്തില്‍ ഋഷി ഗംഗയ്ക്ക് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയതോടെ ചൈന അതിര്‍ത്തിയിലേക്ക് റോഡ് മാര്‍ഗം ഉള്ള ഗതാഗതം ദുഷ്‌കരമായി. ഇവിടെയുള്ള ഗ്രാമീണര്‍ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടക്കമുള്ളവ സേന എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!