KSDLIVENEWS

Real news for everyone

മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി വാർഡ് തല മുഖാമുഖം സംഘടിപ്പിക്കും

SHARE THIS ON


കുമ്പള: കുമ്പള പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ സമ്പൂർണ പ്രവർത്തകസമിതി യോഗം ആരിക്കാടി കെ.പി റിസോർട്ടിൽ ചേർന്നു.സംഘടനാ സംവിധാനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൻ്റെ ഭാഗമായി വാർഡ് തലത്തിൽ മുഖാമുഖം സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവലോകനും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും യോഗം ചർച്ച ചെയ്തു.വാർഡ് തല കൺവെൻഷനുകൾ ഫെബ്രുവരി 28ന് മുൻപ് പൂർത്തിയാക്കാൻ തീരുമാനമായി. ഈയിടെ മരണപ്പെട്ട മുൻ പഞ്ചായത്തംഗം ഇബ്രാഹിം മുഗർ, മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവർത്തക സമിതി അംഗം യൂസുഫ് ഹാജി നമ്പിടി, മുസ് ലിം ലീഗ് മാട്ടംകുഴി വാർഡ് പ്രസിഡൻ്റ് അഹമദ് ഹാജി, ജില്ലാ കൗൺസിൽ അംഗം പി.കെ. മുഹമ്മദ് കുഞ്ഞി ചന്ദ്രിക, പഞ്ചായത്ത് കൗൺസിൽ അംഗം ഇബ്രാഹിം അമ്മുഞ്ഞി ആരിക്കാടി , ദിൽഷാദ് മൊഗ്രാൽ എന്നിവരെ യോഗം അനുസ്മരിച്ചു പ്രാർത്ഥന നടത്തി. എം സി ഖമറുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് അഡ്വ.സക്കീർ അഹമദ് അധ്യക്ഷനായി.ജന: സെക്രട്ടറി അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, മണ്ഡലം ട്രഷറർ അഷ്റഫ് കരള, സെക്രട്ടറി എ.കെ. ആരിഫ്, പഞ്ചായത്ത് ഭരവാഹികളായ ടി.എം. ഷുഹൈബ്, സയ്യിദ് ഹാദി തങ്ങൾ ,കെ.വി. യൂസഫ്, ഇബ്രാഹിം ബത്തേരി, അഹമദ് കുഞ്ഞി ഗുദ്ർ, മണ്ഡലം പ്രവർത്തക സമിതി അംഗം ഇബ്രാഹിം ഹാജി കൊടിയമ്മ, മുസ് ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ, സെക്രട്ടറി അസീസ് കളത്തൂർ, കെ.എം. അബ്ബാസ്, എം.പി. ഖാലിദ്, ബി.എ റഹ്മാൻ ആരിക്കാടി, സെഡ്.എ മൊഗ്രാൽ, ആരിക്കാടി, നിയാസ് മൊഗ്രാൽ, ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി ഉളുവാർ, റേഡോ അബ്ദുൽ റഹിമാൻ, സാബിത്ത് ബംബ്രാണ, നിസാം വടകര തുടങ്ങിയവർ സംസാരിച്ചു.
വാർഡ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുഹമ്മദ് കുഞ്ഞി ആരിക്കാടി, അബ്ബാസ് മടിക്കേരി, ബി.ടി മൊയ്തീൻ, നിസാം കൊടിയമ്മ, ഹുസൈൻ ഉളുവാർ, അബ്ദുല്ല ഉബ്ബത്തോടി, അബ്ബാസ് കൊടിയമ്മ, മുഹമ്മദ് എം. മുളിയടുക്ക, അബ്ദുൽ റഹിമാൻ ഉദയ, അഷ്റഫ് പെർവാട്, കരീം അരിമല, മുഹമ്മദ് പേരാൽ, മൊയ്തീൻ കുഞ്ഞി പേരാൽ, ജംഷീർ മൊഗ്രാൽ, ടി.കെ.ജാഫർ, ഹനീഫ് പി.എം.കെ.,
നൗഷാദ് കുമ്പള എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
പടം
മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് സമ്പൂർണ പ്രവർത്ത സമിതി യോഗം കെ .പി റിസോർട്ടിൽ എം.സി ഖമറുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!