KSDLIVENEWS

Real news for everyone

ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് പതിനൊന്നാണ്ട്

SHARE THIS ON

കാസർകോട് : സമസ്ത വൈസ് പ്രസിഡണ്ടും കീഴൂർ- മംഗളൂരു ഖാസിയുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന്റെ പതിനൊന്നാമാണ്ടിൽ അദ്ദേഹത്തിന്റെ പത്നിയും യാത്രയായി . ഇന്നലെയാണ് അദ്ദേഹത്തിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ അന്തരിച്ചത് . 2010 ഫെബ്രുവരി 15 ന് രാവിലെയാണ് ചെമ്പരിക്ക കടപ്പുറത്ത് പാറക്കെട്ടിനടുത്തുള്ള കടലിൽ സി എം അബ്ദുല്ല മൗലവിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും സി ബി ഐയും അന്വേഷണം നടത്തിയെങ്കിലും ദുരൂഹത നീങ്ങിയില്ല . അന്വേഷണ സംഘങ്ങൾ ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു . എന്നാൽ സർവ്വരാലും അംഗീകരിക്കപ്പെടുന്ന ഒരു മത പണ്ഡിതൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമായിരുന്നു . ആരോപണം . പ്രാഥമിക അന്വേഷണ ഘട്ടത്തിൽ തന്നെ കേസിനെ വഴി തിരിച്ചു വിടാൻ തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു . എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാന്റ് സ്പീഡ് വേ ഇൻ ഹാളിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!