തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികൾക്കായി സർട്ടിഫിക്കറ്റ് കോഴ്സ് ; തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ആദ്യ പഠിതാവ്

കൊല്ലം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ആദ്യ പഠിതാവാകും. വികേന്ദ്രീകരണത്തിലും പ്രാദേശികഭരണ നിര്‍വഹണത്തിലും ആരംഭിക്കുന്ന കോഴ്‌സ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും കിലയും കേരള ഡിജിറ്റല്‍ സര്‍വകലാശാലയും ചേര്‍ന്നാണ്് നടത്തുന്നത്.
കില നടത്തിവരുന്ന പരിശീലന പരിപാടികള്‍ക്ക് അടിത്തറയൊരുക്കാനും ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാനും സഹായകമായ വിധത്തിലാണ് കോഴ്‌സ് രൂപകല്പന ചെയ്തതെന്ന് സംഘാടകര്‍ പറയുന്നു.ഓണ്‍ലൈന്‍ പഠനസമ്ബ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാവും പഠനപരിപാടി.
കോഴ്‌സിന്റെ പ്രവേശനോദ്ഘാടനം ചൊവ്വാഴ്ച 12-ന് തിരുവനന്തപുരം വഴുതയ്ക്കാട് സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷനാവും. മന്ത്രി ഡോ. കെ.ടി.ജലീല്‍ മുഖ്യ പ്രഭാഷണം നടത്തും. പരിപാടി രാവിലെ 11.30 മുതല്‍ കില ലൈവായി ഫേസ്‌ബുക്കിലും യൂട്യൂബിലും സംപ്രേഷണം ചെയ്യും.

