KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 16 പേര്‍ മരിച്ചു.

SHARE THIS ON

നാഷിക്: മഹാരാഷ്ട്രയിലെ ജാല്‍ഗരണ്‍ ജില്ലയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 16 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ യവലിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. റാവെര്‍ പ്രദേശത്തു നിന്നുള്ള തൊഴിലാളികളുമായെത്തിയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. യവലില്‍ നിന്നും പപ്പായ ലോഡ് കയറ്റി മടങ്ങുമ്ബോഴായിരുന്നു അപകടം. വഴിയിലെന്തോ തടസം മൂലം നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.പപ്പായ ലോഡ് കയറ്റിയതിനാല്‍ അതിന് മുകളിലായിരുന്നു തൊഴിലാളികള്‍ ഇരുന്നിരുന്നത്. വാഹനം തലകീഴായി മറിഞ്ഞതോടെ എല്ലാവരും വാഹനത്തിന് അടിയില്‍പ്പെട്ട് ശ്വാസം മുട്ടി മരിയ്ക്കുകയായിരുന്നുവെന്ന് യവല്‍ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുധീര്‍ പട്ടീല്‍ പറഞ്ഞു.മരിച്ച പതിനഞ്ചുപേരില്‍ പത്തുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!