മലപ്പുറത്ത് ഗ്രാമസഭയിൽ കൂട്ടത്തല്ല് ; എട്ട് പേർക്ക് പരിക്ക്

വണ്ടൂര്‍ : വര്‍ഷങ്ങളായി വാര്‍ഡില്‍ പൊട്ടിപൊളിഞ്ഞു കിടക്കുന്ന കുളിക്കര കോളനി റോഡുമായി ബന്ധപ്പെട്ട വിഷയമാണ് ഗ്രാമസഭയുടെ തുടക്കത്തില്‍ തര്‍ക്കത്തിനിടയാക്കിയത്.
53 ലക്ഷം രൂപയുടെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ലാപ്സായെന്ന വാദവും തര്‍ക്കം രൂക്ഷമാക്കി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഗ്രാമ പഞ്ചായത്ത് അംഗം അരിമ്ബ്ര മോഹനന്‍ കയ്യേറ്റം ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നാണ് യു.ഡി.എഫിന്‍്റെ ആരോപണം.
തര്‍ക്കത്തിന് പിന്നാലെ ഇരുവിഭാഗവും തമ്മില്‍ കൂട്ടത്തല്ലായി.
മുന്‍പ് ഒരു കൂട്ടം ഗുണ്ടകളെത്തി ഗ്രാമസഭ അലങ്കോലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ,മിനുട്ട്സ് അടക്കം വലിച്ചു കീറാന്‍ തുടങ്ങിയപ്പോള്‍ ഇടപ്പെട്ട പ്രവര്‍ത്തകരേ അക്രമിച്ചെന്നുമാണ് ഇടതുപക്ഷ ആരോപണം
.ഇരുപാര്‍ട്ടിയിലേയും പരുക്കേറ്റ എട്ടു പ്രവര്‍ത്തകരെ വണ്ടൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

