മുഖ്യമന്ത്രി ആരെന്ന് നാളെയോ മറ്റന്നാളോ അറിയാം: ഹൈക്കമാൻഡ് തീരുമാനം ഫൈനൽ ആണ്; കെ. മുരളീധരൻ

കേരളത്തിലെ മുഖ്യമന്ത്രി പദവിയെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്ന് കെ. മുരളീധരൻ. നാളത്തെ ഫ്ലൈറ്റിൽ പോകും. ഡൽഹിയിൽ എത്താൻ പറഞ്ഞു. മുഖ്യമന്ത്രിചർച്ചയുമായി ബന്ധപ്പെട്ട് തന്നെ ആയിരിക്കും ചർച്ച. അല്ലാതെ കാലാവസ്ഥയെ കുറിച്ച് ചോദിക്കാൻ വിളിക്കില്ലല്ലോ. എന്താണ് ബാക്കി എന്ന് നാളെ ചെല്ലുമ്പോൾ അറിയാം. പറയാനുള്ളത് മുന്നേ തന്നെ പറഞ്ഞിട്ടുണ്ട്. നാളെയും അത് തന്നെ ആയിരിക്കും.
MLA മാരുടെ എണ്ണം നിങ്ങൾ പറയുന്നത് പോലെ ആയിരിക്കില്ലലോ. ഹൈക്കമാൻഡ് തീരുമാനം ഫൈനൽ ആണ്. അത് ഫൈനൽ ആണ് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല,നാളെയോ മറ്റന്നാളോ ആയി തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് ദിവസത്തോളം സമയം എടുക്കുന്നത് സ്വാഭാവികമാണ്. എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം തന്നെ കേന്ദ്ര നേതൃത്വം മറ്റ് ഘടകങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരുമായി ഹൈക്കമാൻഡ് വിശദമായ ചർച്ചകൾ നടത്തിയതായും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അന്തിമമാണെന്നും ആ ഉത്തരവ് ആരും ലംഘിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

