ക്ലാസ് മുറിയിൽ വിദ്യാർഥിനി പാമ്പ്കടിയേറ്റ് മരിച്ച സംഭവം; കുടുമ്പത്തിന് അഞ്ചുലക്ഷം രൂപ നൽകാൻ ഉത്തരവ്

വയനാട്: ക്ലാസ് മുറിയില്‍ നിന്ന് പാമ്ബ് കടിയേറ്റ് മരിച്ച ഷഹലാ ഷെറിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അതോടൊപ്പം തന്നെ സ്‌കൂള്‍ അധികൃതര്‍ക്കും മെഡിക്കല്‍ ഓഫിസര്‍ക്കുമെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഡിവൈ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സുല്‍ത്താന്‍ ബത്തേരി പുത്തല്‍കുന്ന് സര്‍ക്കാര്‍ സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ലാ ഷറിന്‍ ക്ലാസ് മുറിയില്‍ പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് നടപടി. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

