KSDLIVENEWS

Real news for everyone

ജി എച്ച് എസ് എസ് ഇടനീർ ഹയർ സെക്കൻഡറി ബ്ലോക്ക് പണിപൂർത്തിയായിട്ടും തുറന്ന് കൊടുക്കുന്നില്ല: പ്രതിഷേധിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

SHARE THIS ON

ഇടനീർ: ജില്ലാ പഞ്ചായത്ത് ഫണ്ടിൽ പി.ഡബ്ല്യൂ.ഡി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഹയർ സെക്കൻഡറി ബിൽഡിംഗ് വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കാതെ രണ്ട് വർഷം പിന്നിടുന്നു. അസൗകര്യങ്ങൾ കൊണ്ട് നിലവിലെ സ്കൂൾ ബിൽഡിങ് വീർപ്പു മുട്ടുമ്പോഴാണ് പണി പൂർത്തിയായിട്ട് 2 വർഷമായിട്ടും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവാതെ അനാഥമായി കിടക്കുന്നത്. കേരളത്തിലെ സ്കൂളുകൾ ഹൈ ടെക് ആവുന്ന ഈ സമയത്തും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന സ്ഥിതിയാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളുടേത് .പുതിയ അധ്യയന വർഷമെങ്കിലും തുറന്നു കൊടുക്കുവാൻ അവസരമൊരുക്കണമെന്ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!