കുട്ടികളെ കൂട്ടമായിരുത്തി ക്ലാസ് നടത്തരുത് – കാസർഗോഡ് കലക്ടർ ഡോ. ഡി. സജിത് ബാബു.

കാസര്‍കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥികളെയും ചെറിയ കുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസെടുക്കരുതെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു.
നിലവില്‍ ഓണ്‍ലൈനായി മാത്രമാണ് ചെറിയ കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നല്കാന് അനുമതിയുള്ളത്. അതിന് വിപരീതമായി നടത്തുന്ന ക്ലാസ്രീതികള് അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി സ്കൂള്‍ വിദ്യാര്‍ഥികളെ ക്ലസ്റ്ററുകളായി തിരിച്ച് ആര്.ടി പി.സി.ആര് പരിശോധന പൂര്‍ത്തിയാക്കാനുള്ള പട്ടിക ലഭ്യമാക്കാന്‍ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.

