KSDLIVENEWS

Real news for everyone

നിയന്ത്രണം വിട്ട് വീണ വിമാനം റെസ്റ്റോറന്റ് ആക്കി മാറ്റുന്നു

SHARE THIS ON

റണ്‍വേയില്‍ നിന്നും തെന്നി വീണ വിമാനം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റെസ്‌റ്റോറന്റ് ആക്കി മാറ്റുന്നു. തുര്‍ക്കിയിലാണ് ഈ പദ്ധതി നടക്കുന്നത്. തുര്‍ക്കിയിലെ ട്രാബ്‌സണ്‍ പ്രവിശ്യയിലാണ് 2018 ലാണ് അങ്കാരയില്‍ നിന്നും പുറപ്പെട്ട ഈ വിമാനം തെന്നിവീണത്. ലാന്‍ഡിംഗിനിടെ ട്രാക്കില്‍ നിന്നും തെന്നി വീഴുകയായിരുന്നു. 162 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്ക് പറ്റിയിരുന്നില്ല.

അപകടം പറ്റിയ വിമാനം ഇന്‍ഷുറന്‍സ് കമ്ബനി വിറ്റതോടെയാണ് വിമാനം റെസ്‌റ്റോറന്റായി മാറുന്നത്. രാജ്യത്തെ മൂന്ന് ബിസിനസ് പ്രമുഖരാണ് ഇതിനായി നിക്ഷേപം നടത്തിയത്. തകര്‍ന്നു വീണിടത്തു നിന്നും നീക്കിയ വിമാനം കോഫി ഹൗസ് ലൈബ്രറി ആക്കി മാറ്റാന്‍ നേരത്തെ പ്രദേശത്തെ മുന്‍സിപാലിറ്റി അധികൃതര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇത് നടന്നില്ല. മൂന്ന് വര്‍ഷത്തോളമായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു ഭാഗികമായി തകര്‍ന്ന ഈ വിമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!