KSDLIVENEWS

Real news for everyone

പിടിവിടാതെ കോവിഡ്…… ആഗോളതലത്തിൽ കോവിഡ് ബാധിതർ 13 കോടി പിന്നിട്ടു ; ആറ് ലക്ഷത്തിലധികം പുതിയ കേസുകൾ

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു.പത്ത് കോടിയിലധികം പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി പതിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്.അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ 5.67 ലക്ഷം പിന്നിട്ടു. രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ ഒരു കോടി ഇരുപത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്.അരലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3.28 ലക്ഷമായി.

ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 4.56 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. നിലവില്‍ 6.14 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.66 ലക്ഷമായി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!