KSDLIVENEWS

Real news for everyone

സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ കുട്ടികള്‍ മരിച്ചു

SHARE THIS ON

സുല്‍ത്താന്‍ ബത്തേരി | വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികള്‍ മരിച്ചു. കാരക്കണ്ടി സ്വദേശികളായ മുരളി(16), അജ്മല്‍(14) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ്(14) ചികിത്സയിലാണ്. സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടു ചേര്‍ന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിലാണ് കുട്ടികൾക്ക് പരുക്കേറ്റത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. അപകടത്തിനിടയാക്കിയത് വെടിമരുന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോട്ടക്കുന്ന് മുരുകന്റെ മകന്‍ മുരളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അജ്മല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!