ത്രിവര്‍ണ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ; കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ

അബുദാബി: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യു.എ.ഇ, ബുര്‍ജ് ഖലീഫയിൽ ത്രിവർണ പതാകയുടെ വര്‍ണങ്ങളണിയിച്ചു. ‘സ്റ്റേ സ്‍ട്രോംഗ് ഇന്ത്യ’ എന്ന സന്ദേശവുമായി ഞായറാഴ്‍ച രാത്രിയാണ് ബുര്‍ജ് ഖലീഫ, ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളാൽ പ്രകാശിതമായത്. 17 സെക്കന്റ് ദൈര്‍ഘ്യമുള്ള ഇതിന്റെ വീഡിയോ അബുദാബിയിലെ ഇന്ത്യൻ എംബസി ‘ഇന്ത്യ യുഎഇ ദോസ്തി’ എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ പങ്കുവച്ചു.

