KSDLIVENEWS

Real news for everyone

ജന പ്രതിനിധികൾക്ക് സമൂഹത്തിൽ വലിയ കടമകൾ നിർവഹിക്കാനുണ്ട് അത് മറക്കരുത് ; അഡ്വ: ആശിഖ്

SHARE THIS ON

ദുബൈ: ജന പ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും പൊതു നന്മ ലക്‌ഷ്യം വെച്ച് പ്രവർത്തിക്കണമെന്നും സമൂഹത്തിൽ വലിയ കടമകൾ നിർവ്വഹിക്കാനുണ്ടെന്നും അത് മറക്കരുതന്നും ഇൻകാസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ആഡ്കറ്റ് . ആഷിക് അഭിപ്രായപെട്ടു .

കെൻസ ഗ്രൂപ്പ് ദുബായ് ബുർജ് ഖലീഫയിൽ സംഘടിപ്പിച്ച കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കാർളയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അഡ്വ. ആഷിക്.
പതിറ്റാണ്ടുകളോളം പ്രവസിയായി ജീവകാരുണ്യ സാമൂഹിക സാംസ്കാരിക പൊതു രംഗത്ത് നാട്ടിലും മറുനാട്ടിലുമായി മിതൃകാ പരമായ പ്രവൃർത്തനം നടത്തിയതിനുള്ള ആദരവും പ്രവാസികൾക്ക് കൂടിയുള്ള അംഗീകാരവുമാണ് കർളയിക്ക് ജനപ്രതിഎന്ന തിലൂടെ ലഭിച്ചതെന്നും ആഷിക് പറഞ്ഞു ആഷിക് പറഞ്ഞു.
കെ എം സി സി ദുബായ്കമ്മറ്റി ജനറൽ സെക്രടറി ആഡ്വകറ്റ് ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു .
കെൻസാ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ശിഹാബ്ഷാ ഉപഹാരംസമർപ്പിച്ചു. ശബീർ കീഴുർ സ്വാഗതം പറഞ്ഞു ഇൻകാസ് ദുബായ് കമ്മറ്റി ജനറൽ സെക്രട്ടറി നൗഷാദ് കന്യപ്പാടി പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ ഖയ്യും മാന്യ ,കെൻസാ ഗ്രൂപ്പ്‌ കമ്പനി അംഗങ്ങളായ സന്ദീപ് , സലീം ഫഹദ് കാനാ എന്നിവരും നാസർ മുട്ടം, ബഷീർ പള്ളിക്കര, ശാഹുൽ തങ്ങൾ, സാബിത് സംഭന്ദിച്ചു .
സ്വീകരണത്തിന് അഷ്‌റഫ്‌ കർള നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!