കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.ജെ ജോസഫിനെ തിരഞ്ഞെടുത്തു.

തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.ജെ ജോസഫിനെ തിരഞ്ഞെടുത്തു. തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. വര്‍ക്കിങ് ചെയര്‍മാനായി പി.സി. തോമസിനെയും എക്സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും ചീഫ് കോര്‍ഡിനേറ്ററായി ടി.യു കുരുവിളെയും തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്, ജോണി നെല്ലൂര്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി ചെയര്മാന് സ്ഥാനമാണ് നല്‍കിയത്. യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് പങ്കെടുത്തില്ല. ഫ്രാന്‍സിസ് ജോര്‍ജിന് അതൃപ്തിയുണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു

