KSDLIVENEWS

Real news for everyone

കോവിഡ് രണ്ടാംതരംഗം, മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ നടൻ പ്രകാശ്​ രാജ്

SHARE THIS ON

രാജ്യത്ത്​ കോവിഡി​െൻറ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയും വലിയ നാശനഷ്​ടങ്ങൾ വിതക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച്​ നടൻ പ്രകാശ്​ രാജ്​. 3000 കോടി രൂപ മുടക്കി നിർമിച്ച സർദാർ വല്ലാഭായ്​ പ​േട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുന്ന​ പഴയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ്​ അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചത്​.

ഞാൻ നിങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധകാര ഭ്രമമുള്ള സർക്കാറിനെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകൽ തുടരുക തന്നെ ചെയ്യും. ഉണരൂ ഇന്ത്യ… -പ്രകാശ്​ രാജ് വിഡിയോയുടെ അടിക്കുറിപ്പായി എഴുതി.​ വിഡിയോയിൽ ഒരു മാധ്യമ പ്രവർത്തക​െൻറ ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

”ഇൗ രാജ്യത്തി​െൻറ തലവനെ കുറിച്ച്​ നിങ്ങൾ എന്താണ്​ കരുതുന്നത്​​. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹം ആദ്യം 100 കോടിയും പിന്നീട്​ 500 കോടിയും നൽകുന്നു. അതേ വ്യക്​തി തന്നെ​ ഒരു പ്രതിമ പണിയാൻ 3000 കോടി ചിലവഴിക്കുന്നു. എത്രത്തോളം വിവേകമില്ലാത്ത നേതാവാണ് നമുക്കുള്ളത്. നിങ്ങളാണ്​ ആ ചോദ്യം ചോദിക്കേണ്ടത്​. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്​… പൊങ്ങച്ചക്കാരൻ. അഹംബാവമുള്ള ബുദ്ധിശൂന്യൻ. അയാൾ ഇൗ രാജ്യത്തോട്​ ഇങ്ങനെ ചെയ്യരുത്​.https://4888fc4710d52f8d76a886c64bf80cc0.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

തൊഴിലില്ലായ്​മയും കാർഷിക പ്രതിസന്ധികളും നിലനിൽക്കുന്ന ഇൗ രാജ്യത്തോട്​ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിത്​. മറ്റൊന്ന്​, അത്​ നമ്മുടെ പണമാണ്​… ഞങ്ങൾ ഭിക്ഷയാചിക്കുന്നതല്ല. ചോദ്യം ചോദിക്കുക തന്നെ വേണം. നികുതി നൽകുന്നവരുടെ പണം ഉപയോഗിച്ച്​ചെയ്​ത ഇൗ കാര്യത്തിന്​ അയാളെക്കൊണ്ട്​ മറുപടി പറയിക്കുക തന്നെ ചെയ്യണം. ദയവ്​ ചെയ്​ത മാധ്യമങ്ങൾ ഇത്​ പ്രചരിപ്പിക്കണം. 3000 കോടി രൂപയാണ്​… 20000 കോടി ലഭിച്ചാൽ മാത്രം സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന ഒരു സംസ്ഥാനത്തിന് അയാൾ,​ 500 കോടി മാത്രമാണ്​ നൽകിയത്”​. -പ്രകാശ്​ രാജ്​ വിഡിയോയിൽ പറയുന്നു.

https://twitter.com/prakashraaj/status/1387242923259924484?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1387242923259924484%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-32121892842730283499.ampproject.net%2F2104170104001%2Fframe.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!