KSDLIVENEWS

Real news for everyone

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു.

SHARE THIS ON

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചത്.. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഹോം ക്വാറ,ന്റീനിൽ ആണെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും അല്ലു അഭ്യർഥിച്ചു. സുകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘പുഷ്പ’യാണ് അല്ലു അർജുൻറെ പുതിയ ചിത്രം. ഫഹദ് ഫാസിൽ വില്ലനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഇത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സംയോജനം നിർവഹിക്കുന്നത്. ഈ മാസം പുറത്തിറങ്ങിയ ചിത്രത്തിലെ അല്ലു അർജുന്റെ ക്യാരക്റ്റർ ടീസറിന് വലിയ പ്രതികരണം ലഭിച്ചിരുന്നു. ഓഗസ്റ്റ് 13 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!