വി വി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം > മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രകാശിന്റെ സുഹൃത്തുക്കളുടെയും, സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് തനിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്‌യു കാലം മുതല്‍ക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഭാരവാഹി ആയപ്പോഴും മാറ്റമില്ലാതെ തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

