യു.പിയില്‍ ഏപ്രില്‍ 30 മുതല്‍ നാല് ദിവസം സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ലഖ്നൗ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ ഈ മാസം 30 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് 4 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 3,00,041 ലക്ഷം സജീവകേസുകളാണ് സംസ്ഥാനത്തുളളത്. 11,943 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഈ ആഴ്ച ആദ്യം സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവിന് പുറമേയായിരുന്നു ഇത്.

